മഹാരാഷ്ട്രയിൽ കുരുക്കഴിയുന്നു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി

അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും

dot image

മുംബൈ: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞ നാളെയുണ്ടായേക്കും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഏറെ ദിവസമായി മഹായുതി സഖ്യത്തിൽ തർക്കം തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ ഏക്നാഥ് ഷിൻഡെ പൊടുന്നനെ ചർച്ചകളിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. അനാരോഗ്യം കാരണം മാറിനിന്നതെന്ന് പിന്നീട് വിശദീകരിച്ചെങ്കിലും ഷിൻഡെയ്ക്ക് മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന സാധ്യതയും ബിജെപിയിൽ ശക്തമായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിനം അടുത്തതോടെ ഏക്നാഥ് ഷിൻഡെയെ ഉയർത്തിക്കാട്ടിയുള്ള ഷിൻഡെ സേനാ നേതാക്കളുടെ പ്രചാരണവും ശക്തമായിരുന്നു. ഷിൻഡെയുടെ പ്രവർത്തനങ്ങളും നേതൃഗുണവും കൂടി ഉള്ളതുകൊണ്ടാണ് സഖ്യം തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് വിവിധ സേനാ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ നിരന്തരം ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ ഷിൻഡെ ക്യാമ്പിന്റെ സമ്മർദ്ദതന്ത്രമാണ് എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ.

Content Highlight: Devendra fadnavis to be the new Chief minister of Maharashtra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us