അത് സുരക്ഷ കൂട്ടാനുള്ള നാടകം; പപ്പു യാദവിന് വന്ന വധഭീഷണി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് റാം ബാബു യാദവ്

dot image

പാട്ന: പപ്പു യാദവ് എംപിക്ക് നേരെയുള്ള വധഭീഷണികള്‍ സുരക്ഷ കൂട്ടാനുള്ള നാടകമെന്ന് ബിഹാര്‍ പൊലീസ്. പപ്പു യാദവിന് വാട്‌സ്ആപ്പില്‍ ഭീഷണി സന്ദേശം ആയച്ച റാം ബാബു യാദവ് എന്നാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. റാം ബാബു യാദവിന് ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമില്ലെന്ന് ബിഹാര്‍ പൊലീസ് പറഞ്ഞു.

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് റാം ബാബു യാദവ്. പപ്പു യാദവിന്റെ കൂട്ടാളികള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വധഭീഷണി സന്ദേശം അയച്ചതെന്ന് റാം ബാബു പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി രണ്ട് ലക്ഷം രൂപ വാഗാദാനം ചെയ്തിരുന്നു. എന്നാല്‍ 2000 രൂപ മാത്രമാണ് ലഭിച്ചതെന്നും റാം ബാബു പൊലീസിനോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പപ്പു യാദവിന് വധഭീഷണി സന്ദേശം വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘാംഗം വധഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള ലോകസഭാംഗമാണ് രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ്. ഇത്തവണ സ്വതന്ത്രനായായിരുന്നു പപ്പു യാദവ് മത്സരിച്ചത്.

Content Highlights- Pappu Yadav’s own man threatened him, no Lawrence link

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us