മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും അധികാരമേറ്റെടുത്തു.
വലിയ ആഘോഷപരിപാടികളായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ സിങ് തുടങ്ങിയവരും സത്യാപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
Content Highlights: Fadnavis, Eknath Shinde, Ajit Pawar took oath