വധശ്രമമുണ്ടായതിന് പിറ്റേ ദിവസവും 'ശിക്ഷ' ഏറ്റെടുത്തു; കാവൽജോലി ചെയ്ത് സുഖ്‌ബീർ സിങ് ബാദൽ

സെഡ് പ്ലസ് സെക്യൂരിറ്റിയോടെയാണ് ബാദൽ ഗുരുദ്വാരയ്ക്ക് കാവൽ നിന്നത്

dot image

അമൃത്സർ: വധശ്രമമുണ്ടായതിന് പിറ്റേന്നും തനിക്ക് ലഭിച്ച മതശിക്ഷ ഏറ്റെടുത്ത് പഞ്ചാബ് മുൻ മുഖ്യമന്ത്രി സുഖ്‌ബീർ സിംഗ് ബാദൽ. സുവർണക്ഷേത്രത്തിന് പുറമെ തക്ത് കേസ്‌ഗർ സാഹിബ് ഗുരുദ്വാരയിലും ബാദൽ 'കാവൽ' നിൽക്കുകയും പാത്രങ്ങൾ കഴുകുകയും ചെയ്തു. സെഡ് പ്ലസ് സെക്യൂരിറ്റിയോടെയാണ് ബാദൽ ഇതെല്ലാം ചെയ്തത്.

കഴിഞ്ഞ ദിവസം സുവർണക്ഷേത്രത്തിന് കാവൽ നിൽക്കെയാണ് സുഖ്‌ബീറിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്ന് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗദരി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്‌പ്പെടുത്തിയിരുന്നു.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയാണ് സുഖ്‌ബീർ സിങ് ബാദൽ. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് ബാദൽ ഇപ്പോൾ അനുഭവിക്കുന്നത്. ഗുരുദ്വാരകളിലെ അടുക്കളകളും ശുചിമുറികളും വൃത്തിയാക്കണം എന്നതാണ് ശിക്ഷ. കൂടാതെ ഗുരുദ്വാരകൾക്ക് മുൻപിൽ, കഴുത്തിൽ പ്ലക്കാർഡ് ധരിച്ച്, കയ്യിൽ കുന്തം പിടിച്ച്, കാവൽ നിൽക്കാനും അകാൽ തഖ്ത് വിധിച്ചിരുന്നു.

Content Highlights: Sukhbir Singh Badal performs his punishment a day after assasination bid

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us