ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; 19കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി പൊലീസ്

dot image

ന്യൂഡൽഹി: ഹരിയാനയിൽ ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ 19കാരൻ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തിൽ യുവതിയുടെ ആൺസുഹ്യത്ത് ഉൾപ്പെടെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒക്‌ടോബർ 21-നാണ് ഏഴുമാസം ഗർഭിണിയായ 19കാരിയെ കാണാതായത്.

ആൺസുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറ‍ഞ്ഞു. സലീമിന്റെ സുഹൃത്തുകളായ സോഹിത്, പങ്കജ് എന്നിവരും സലീമിനൊപ്പമുണ്ടായിരുന്നു. പങ്കജിനെയും സലീമിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സോഹിത്തിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി പൊലീസ് പറ‍ഞ്ഞു.

പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കുളളതായി ഇന്ന് അറസ്റ്റിലായ സോഹിത്തും സമ്മതിച്ചിട്ടുണ്ട്. സലീം പറ‍ഞ്ഞത് പ്രകാരമാണ് കൊലപാതകം നടത്തിയതെന്നും സോഹിത്തിന്റെ മൊഴിയിലുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: A 19-year-old man was arrested for allegedly being involved in killing a seven-month pregnant woman and burying her body in a pit in Haryana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us