വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് ഇന്ന് കർദിനാളായി സ്ഥാനമേൽക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9ന് വത്തിക്കാനിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിലായിരിക്കും മാർ ജോർജ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെടുക. ഇതോടൊപ്പം മറ്റ് 20 പേരെയും കർദിനാൾ സ്ഥാനത്തെ ഉയർത്തും. ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 7 അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരാണ് പങ്കെടുക്കുന്നത്. എംഎൽഎമാർ ഉൾപ്പെടെയുള്ള മലയാളി സംഘവും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാന് വത്തിക്കാനിൽ എത്തിയിട്ടുണ്ട്. മാർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന് ഭാഗമായി ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകൾ നടന്നിരുന്നു.
Content Highlights: Bishop Mar George Koovakkad to become Kardinal today