ആഭ്യന്തര വകുപ്പിനായി പിടിമുറുക്കി ഏക്നാഥ് ഷിൻഡെ; 'പൊലീസിനെ' ബിജെപി വിട്ടുകൊടുക്കുമോ?

സംസ്ഥാനത്തിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ആയെങ്കിലും മന്ത്രിസഭയുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല

dot image

മുംബൈ: മഹാരാഷ്ട്രയി മന്ത്രിസഭാ രുപീകരണ ചർച്ചകൾ തകൃതിയായി മുന്നോട്ടുപോകവെ, ആഭ്യന്തര വകുപ്പ് തനിക്ക് വേണമെന്ന് ഏക്നാഥ് ഷിൻഡെ സഖ്യനേതാക്കളെ അറിയിച്ചതായി ശിവസേന നേതാവ്. എംഎൽഎ ആയ ഭാരത് ഗോഗാവലെ ആണ് ഷിൻഡെ ആഭ്യന്തര വകുപ്പിനായി അവകാശവാദം ഉന്നയിച്ചതായി സൂചിപ്പിച്ച് രംഗത്തെത്തിയത്.

പിടിഐയോടായിരുന്നു ഗോഗാവലെയുടെ പ്രതികരണം. 'ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം അധ്യാന്തരവകുപ്പും കൈവശം വെച്ചിരുന്നു. അതുപോലെതന്നെയാണ് ഷിൻഡെ സാഹിബും ആവശ്യപ്പെടുന്നത്. മോദിയോടും അമിത് ഷായോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിരുക്കുന്നത്'; ഗോഗാവലെ പറഞ്ഞു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ആയെങ്കിലും മന്ത്രിസഭയുടെ കാര്യത്തിലും വകുുപ്പുകളുടെ കാര്യത്തിലും ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ആഭ്യന്തരം ശിവസേനയ്ക്ക് വിട്ടുനൽകാൻ ബിജെപി തയ്യാറാകുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്.

ഡിസംബർ അഞ്ചിനാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ഷിൻഡെയും അധികാരമേറ്റെടുത്തത്. വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ചയും പിന്നിട്ടതിന് ശേഷമായിരുന്നു മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ സാധിച്ചത്. അവസാന നിമിഷമാണ് ഫഡ്നാവിസിനെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതും ഷിൻഡെയെ മയപ്പെടുത്തിയതും.

വലിയ ആഘോഷപരിപാടികളായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ സിങ് തുടങ്ങിയവരും സത്യാപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

Content Highlights: Eknath Shinde to pressurise for home ministry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us