നിയന്ത്രണം തെറ്റി കാര്‍ തടാകത്തിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗതയിലായിരുന്ന കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും തടാകത്തിലേക്ക് മറിയുകയുമായിരുന്നു

dot image

ഹൈദരാബാദ്: തെലങ്കാനയില്‍ കാര്‍ നിയന്ത്രണം തെറ്റി തടാകത്തിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. യദാദ്രി ഭുവനാഗിരി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ വംശി, ദിഗ്നേഷ്, ഹര്‍ഷ, ബാലു, വിനയ് എന്നിവരാണ് മരിച്ചത്.

അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തടാകത്തിലേക്ക് മറിയുകയുമായിരുന്നു. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. പരിക്കേറ്റയാളെ ഉടനെ ആശുപത്രിയിലെത്തിച്ചു. മരണപ്പട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൈമാറി. ഇതിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറും.

Content Highlight: Five died as car plunged to lake in Telangana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us