ഇഷ്ടപ്പെട്ട പെൺകുട്ടിയെ വി​വാഹം കഴിക്കാൻ സമ്മതിച്ചില്ല; ഡൽഹിയിൽ മകൻ അമ്മയെ കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തി

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കവർച്ചക്കഥ മെനയുകയായിരുന്നു പ്രതി

dot image

ന്യൂഡൽഹി : ഡൽഹിയിൽ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വി​വാഹം കഴിക്കാൻ സമ്മതിക്കാത്തതിന് അമ്മയെ മകൻ കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തി. വീട്ടമ്മയായ സുലോചന (45) യെയാണ് മകൻ കൊലപ്പെടുത്തിയത്. ഡൽഹിയിലെ ഖയാല മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകൻ സാവൻ ആണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ സാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 8:30 ഓടെ മകൻ കൊലപാതക വിവരം അറിയിക്കാൻ പൊലീസിനെ വിളിക്കുകയായിരുന്നു. കമ്മലുകൾക്ക് വേണ്ടി കവർച്ചക്കാർ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകൻ പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതോടെ സാവൻ അടക്കമുള്ള ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു.

പൊലീസിന്റെ ചോദ്യങ്ങൾക്ക് സാവന് കൃത്യമായ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിന് സംശയമായി. തുടർന്ന് യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ യുവാവ് അമ്മയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. സാവന്റെ ചേട്ടൻ കപിലിൻ്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് സാവൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സുലോചന സമ്മിതിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പകയാണ് അമ്മയെ കൊലപ്പെടുത്താൻ കാരണമെന്ന് സാവൻ പൊലീസിനോട് സമ്മതിച്ചു. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കവർച്ചക്കഥ മെനയുകയായിരുന്നു പ്രതി.

മക്കളായ കപിൽ, സാവൻ എന്നിവർക്കൊപ്പം രഘുബീർ നഗറിലാണ് സുലോചന താമസിച്ചിരുന്നത്. ഭർത്താവ് 2019ൽ മരിച്ചു. മൂത്തമകൻ കപിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ്. ചരക്ക് വാഹന ഡ്രൈവറാണ് സാവൻ.

Content Highlight :He did not agree to marry the girl he liked; Son strangles mother to death in Delhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us