ചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊലക്കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയേയും ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
2017 ൽ നടന്ന കൊലപാതകത്തിനെ ആസ്പദമാക്കിയുള്ള കേസിലാണ് ഇരുവരെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റിൽ എത്തിയ 12 അംഗ സംഘം കാവൽകാരനായ ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ച കേസിലാണ് ഉത്തരവുണ്ടായത്. ശശികല ഉൾപ്പെടെയുള്ളവരെ വിചാരണ നടത്തുന്നത് തടഞ്ഞ നീലഗിരി മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവും മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
content highlight- High Court to interrogate Sasikala and Edappadi in Kodanad estate murder case