യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും 'ഡീപ് സ്റ്റേറ്റും' ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു: ബിജെപി

ഒരു കൂട്ടം അന്വേഷണാത്മക മാധ്യമപ്രവർത്തകരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സഹകരിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും യുഎസിലെ "ഡീപ് സ്റ്റേറ്റ്" ഘടകങ്ങളും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി

dot image

ന്യൂഡൽഹി: ഒരു കൂട്ടം അന്വേഷണാത്മക മാധ്യമപ്രവർത്തകരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സഹകരിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും യുഎസിലെ "ഡീപ് സ്റ്റേറ്റ്" ഘടകങ്ങളും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചതായി റോയിട്ടേഴ്സ്‌ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ രണ്ട് പതിറ്റാണ്ടു‌കളായി ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ ഈ ആരോപണം അപ്രതീക്ഷിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബിജെപി പങ്കുവെച്ച എക്സ് പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് റോയിട്ടേഴ്സ് റിപ്പോ‍ർട്ട്.

അദാനി ​ഗ്രൂപ്പിനെക്കുറിച്ചുള്ള Organized Crime and Corruption Reporting Project (OCCRP)ൻ്റെ റിപ്പോർട്ട് അദാനി ​ഗ്രൂപ്പും സർക്കാരും തമ്മിലുള്ള ബന്ധമെന്ന നിലയിൽ ചിത്രീകരിക്കാനും അതുവഴി നരേന്ദ്ര മോദിയെ വിമർശിക്കാനും രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും ഉപയോ​ഗപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം.

ഈ ത്രെഡ് കോൺഗ്രസ്-ഡീപ് സ്റ്റേറ്റ് ബന്ധം വെളിപ്പെടുത്തുന്നു! കഴിഞ്ഞ നാല് വർഷമായി ബിജെപിയെ ലക്ഷ്യം വെച്ചുള്ള എല്ലാ നീക്കങ്ങളിലും വിദേശത്ത് നിന്ന് ഉത്ഭവിക്കുന്ന വിവരണങ്ങളെയും അതിനെ പിന്തുണയ്ക്കുന്ന വസ്തുക്കളെയും കോൺ​ഗ്രസ് ആശ്രയിക്കുന്നു. പെഗാസസ്, അദാനി, ജാതി സെൻസസ്, 'ജനാധിപത്യം അപകടത്തിൽ', ആഗോള പട്ടിണി സൂചിക, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം തുടങ്ങി അന്താരാഷ്ട്ര സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ വലിയ നിലയിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. അത് ​ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യമാണ്! എന്നായിരുന്നു ബിജെപിയുടെ എക്സ് പോസ്റ്റിൻ്റെ ഉള്ളടക്കം.

“പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഡീപ് സ്റ്റേറ്റിനുണ്ടായിരുന്നത്. ഈ അജണ്ടയ്ക്ക് പിന്നിൽ എല്ലായ്‌പ്പോഴും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ആയിരുന്നു. ഡീപ് സ്റ്റേറ്റ് അജണ്ട നടപ്പിലാക്കുന്നതിനുള്ള ഒരു മാധ്യമ ഉപകരണമായി OCCRP പ്രവർത്തിച്ചിട്ടുണ്ട് എന്നും വിവിധ എക്സ് പോസ്റ്റുകളിൽ ബിജെപി ചൂണ്ടിക്കാണിച്ചിരുന്നു.

യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റും (യുഎസ് എഐഡി) സോറോസിനെപ്പോലുള്ള ഡീപ് സ്റ്റേറ്റുമായി ബന്ധമുള്ള വ്യക്തികളും OCCRPക്ക് ധനസഹായം നൽകിയതായുള്ള ഒരു ഫ്രഞ്ച് മാധ്യമത്തിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് വ്യാഴാഴ്ച ബിജെപി പരാമർശിച്ചിരുന്നു. മോദിയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി, OCCRP, കോടീശ്വരൻ ജോർജ്ജ് സോറോസ് എന്നിവർ ശ്രമിച്ചതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അദാനി ഗ്രൂപ്പിനെതിരെ നടപടി എടുത്തത്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ വ്യക്തമാക്കിയത്.

Content Highlights: US State Department, 'deep state' trying to destabilise India: BJP on OCCRP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us