ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ഐഎഎസുകാരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസത്തിന്

തമിഴ്നാട്ടിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരുദിവസത്തെ വേതനം ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിന് സംഭാവന ചെയ്യും

dot image

ചെന്നൈ: തമിഴ്നാട്ടിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരുദിവസത്തെ വേതനം ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിന് സംഭാവന ചെയ്യും. തമിഴ്‌നാട് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കുമാർ ജയന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കുമാർ ജയന്ത് സന്ദർശിക്കുകയും ഇതുസംബന്ധിച്ച കത്ത് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി തന്റെ ഒരു മാസത്തെ ശമ്പളം കഴിഞ്ഞദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് ഏറെ നാശനഷ്ടങ്ങളുണ്ടായ വിഴുപുരം, കടലൂർ, തിരുവണ്ണാമല ജില്ലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ സംഭാവന സ്വീകരിക്കുന്നത്.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്‌നാടിന് അടിയന്തര സഹായമായി കേന്ദ്രം 944.80 കോടി രൂപ അനുവദിച്ചിരുന്നു. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് 30 വർഷത്തിന് ശേഷമുള്ള റെക്കോർഡ് മഴയായിരുന്നു പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. തമിഴ്നാടിന്റെ ഭാഗമായ കടലൂർ, വിഴുപ്പുറം ഭാഗങ്ങളിലും മഴയിലും വെള്ളക്കെട്ടിലും ജനജീവിതം ദുരിതപൂർണമായിരുന്നു.

Content Highlights: One day's wages of IAS officers in Tamilnadu for Fengal Cyclone relief

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us