ഉത്തരാഖണ്ഡിലേക്ക് വാഹനങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ അധികം പണം നൽകണം

ഡിസംബർ അവസാനത്തോടെ ഈ തീരുമാനം നടപ്പിലാക്കാനാണ് നീക്കം

dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് 'ഗ്രീൻ സെസ്' ഈടാക്കാൻ അധികൃതരുടെ തീരുമാനം. ഡിസംബർ അവസാനത്തോടെ ഈ തീരുമാനം നടപ്പിലാക്കാനാണ് നീക്കം.

20 മുതൽ 80 രൂപ വരെയായിരിക്കും ഗ്രീൻ സെസ് ആയി ഈടാക്കുക. ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത ടൂ വീലറുകൾ, ഇലക്ട്രിക്ക്, സിഎൻജി വാഹനങ്ങൾ എന്നിവയെയും അത്യാവശ്യ സർവീസുകളെയും മാത്രമാണ് സെസിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇതിനായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് ജോയിന്റ് കമ്മീഷണർ അറിയിച്ചു.

സംസ്ഥനത്തേയ്ക്ക് വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും, കാറുകൾക്ക് 40 രൂപയും, മീഡിയം വാഹനങ്ങൾക്ക് 60 രൂപയും, ഹെവി വാഹനങ്ങൾക്ക് 80 രൂപയുമാണ് സെസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ വാഹനങ്ങൾ ഏത് റെജിസ്ട്രേഷനാണെന്ന് തിരിച്ചറിയുകയും, തുടർന്ന് ഫാസ്റ്റ് ടാഗ് വഴി പണം ഈടാക്കുകയുയാണ് ചെയ്യുക.

Content Highlights: Uttarakhand to impose green cess at vehicles entering uttarakhand

dot image
To advertise here,contact us
dot image