ന്യൂഡൽഹി: 'ലിപ് പ്ലംമ്പിങ്' ഇപ്പോൾ ഫാഷൻ ട്രെൻഡാണ്. എന്നാൽ 'ലിപ് പ്ലംമ്പറായി' പച്ചമുളക് ഉപയോഗിച്ചാലോ? ഇതിനായി ചുണ്ടിൽ പച്ചമുളക് തേക്കുന്ന ബ്യൂട്ടി ഇൻഫ്ലുവൻസറുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇതുവരെ 21 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്.
ശുഭംഗി ആനന്ദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പച്ചമുളക് കൈയിൽ പിടിച്ച് ചുണ്ടിൽ തേയ്ക്കുന്നത് കാണാം.
മുളകിൻ്റെ എരിവ് തട്ടുമ്പോൾ അവർ ഒരു ദീർഘനിശ്വാസം വിടുന്നതും കാണാം.“നിങ്ങൾ ശ്രമിക്കുമോ?” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. എന്തായാലും വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ അപകടകരമായ ബ്യൂട്ടി ടിപ്പ് എന്ന് വിമർശിച്ചു.
“ഇത് ഏറ്റവും വലിയ മണ്ടത്തരമാണ്,” എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരാൾ, സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾ ഇത് ഒഴിവാക്കണം, കാരണം ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും കുറിച്ചു.
Content Highlights: Delhi influencer uses green chillies as 'natural lip plumper'