ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. രാജ്യസഭയിൽ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.
പ്രതിപക്ഷ എംപിമാരുടെ തടസപ്പെടുത്തുന്നു, നിർണായക വിഷയങ്ങളിൽ കൃത്യമായ സംവാദം അനുവദിക്കാതിരിക്കുക, ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കുക തുടങ്ങിയ ആരോപങ്ങളാണ് പ്രതിപക്ഷം ധൻകറിനെതിരെ ഉന്നയിക്കുന്നത്. ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഭിന്നതകൾ എല്ലാം മാറ്റിവെച്ച് ഈ നീക്കത്തെ പിന്തുണയ്ക്കാൻ മറ്റ് 'ഇൻഡ്യ' സഖ്യകക്ഷികൾ എല്ലാം സമ്മതിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി, സമാജ്‌വാദി പാർട്ടി തുടങ്ങി എല്ലാ കക്ഷികളും അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്.
Content Highlights: No Confidence Motion against Jagdheep Dhankar by Congress