ജോലി സമ്മർദ്ദം നേരിടുന്ന തൊഴിലാളിയാണോ? എങ്കിൽ കടക്ക് പുറത്ത് !; വിചിത്ര തീരുമാനവുമായി സ്റ്റാർട്ടപ്പ്

വലിയ വിമർശനമാണ് ഈ നീക്കത്തിനെതിരെ ഉയരുന്നത്

dot image

ന്യൂ ഡൽഹി: തൊഴിലാളികൾക്കിടയിൽ ജോലി സമ്മർദ്ദം ഉണ്ടോ എന്ന് സർവേ നടത്തിയ ശേഷം, ജോലി സമ്മർദ്ദം ഉള്ളവരെ പുറത്താക്കി കമ്പനി. യെസ് മാഡം എന്ന സലൂൺ ഹോം സർവീസ് സ്റ്റാർട്ടപ്പാണ് ഈ വിചിത്ര നടപടി സ്വീകരിച്ചത്.

ഇക്കാര്യം തൊഴിലാളികളെ അറിയിച്ചുകൊണ്ടുള്ള കമ്പനിയുടെ ഹ്യൂമൻ റിസോർസ് ടീമിന്റെ ഇമെയിൽ സ്ക്രീൻ ഷോട്ട് വൈറലായിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളിൽ ആർക്കൊക്കെ ജോലി സമ്മർദ്ദം ഉണ്ടെന്ന് അറിയാനായി ഒരു സർവേ നടത്തിയെന്നും അതിലെ നിങ്ങളുടെ അഭിപ്രായങ്ങളെ ഞങ്ങൾ മാനിക്കുന്നുവെന്നും ഇമെയിലിൽ പറയുന്നു.

ശേഷം പറയുന്ന ഭാഗമാണ് രസകരവും അതേ സമയം അംഗീകരിക്കാനാകാത്തതും. ആരോഗ്യകരമായ ഒരു ജോലി അന്തരീക്ഷം രൂപപ്പെടുത്തേണ്ടതിനാലും, സമ്മർദ്ദമില്ലാതെ ജോലി ചെയ്യേണ്ടത് ആവശ്യകതയായതിനാലും, ജോലി സമ്മർദ്ദം ഉണ്ടെന്ന് തങ്ങളോട് പറഞ്ഞവരെ പിരിച്ചുവിടുമെന്നും കമ്പനി പറയുന്നു.

വലിയ വിമർശനമാണ് ഈ നീക്കത്തിനെതിരെ ഉയരുന്നത്. ജോലിക്കാരെ പിരിച്ചുവിടാൻ ഇങ്ങനെ കാരണം കണ്ടെത്താനോ എന്നതാണ് ഒരു എക്സ് ഉപയോക്താവ് ഉന്നയിച്ച ചോദ്യം. ഒരു സ്റ്റാർട്ടപ്പിലാണ് ഇങ്ങനെ ഉണ്ടായതെന്നും എങ്ങനെയാണ് ഈ നാട്ടിലെ യുവജനത ഇവരിൽ പ്രതീക്ഷയർപ്പിക്കുകയെന്നും ചിലർ പറയുന്നുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ യെസ് മാഡം ഇനിയും തയാറായിട്ടില്ല.

Content Highlights: Startup fired stressed employee after finding them through survey

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us