കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ 3364 അമ്മമാർ പ്രസവത്തിനിടെ മരിച്ചു; കണക്ക് പുറത്ത് വിട്ട് കർണാടക സർക്കാർ

ബെല്ലാരി ​ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് അഞ്ച് അമ്മമാർ മരിച്ചത് വിവാദമായിരുന്നു

dot image

ബെംഗളൂരു: കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ കർ‌ണാടകയിൽ 3350ലേറെ അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019-20ൽ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ൽ 714, 2021-22ൽ 595, 2022-23ൽ 527, 2023-24ൽ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വർഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. അഞ്ച് വർഷത്തിനിടെ പ്രസവത്തെ തുടർന്ന് മരിച്ച അമ്മമാരുടെ എണ്ണം 3364 ആണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ബെല്ലാരി ​ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് അഞ്ച് അമ്മമാർ മരിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ കോൺ​ഗ്രസ് സർക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമർശനം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് ക‍ർണാടക സ‍ർക്കാർ കഴിഞ്ഞ അഞ്ച് വ‍ർഷത്തിനിടെ പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

ബെല്ലാരി സർക്കാർ ആശുപത്രിയിൽ പ്രസവ വാർഡിൽ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകൾ മരിച്ച സംഭവത്തിൽ കർണാടക സ‍ർക്കാർ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രസവശസ്ത്രക്രിയയ്ക്കായി നൽകിയ മരുന്നാണ് മരണകാരണം എന്നായിരുന്നു നി​ഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗാളിലെ ഫാർമ കമ്പനിക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, നിലവിലെ ആരോഗ്യമേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടാൻ താൻ രാജിവെക്കണമെങ്കിൽ അതിന് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവും നേരത്തെ പറഞ്ഞിരുന്നു. ബെല്ലാരി ആശുപത്രിയിൽ സിസേറിയന് വിധേയരായ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബർ 11 നായിരുന്നു അഞ്ചാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. സിസേറിയന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും മാറ്റമില്ലാതായതോടെ വിജയനാഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയായിരുന്നു. 24 ദിവസം ഇവിടെ ചികിത്സയിൽ തുടർന്ന ശേഷമായിരുന്നു മരണം.

കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. റോജമ്മ, നന്ദിനി, മുസ്‌കാൻ, മഹാലക്ഷ്മി, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുട്ടികൾ സുരക്ഷിതരാണ്.

Content Highlights: Liquor reached Lakshadweep: In the last five years, 3364 mother died during delivery in Karnataka

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us