ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പയെടുത്തു; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി

ഈ ആഴ്ച ആന്ധ്രാപ്രദേശിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

dot image

ഹൈദരാബാദ്: വായ്പ ലോൺ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ആണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പിൽ നിന്ന് 2000 രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്നായിരുന്നു വായ്പ ആപ്പ് ഏജൻ്റുമാർ ഭാര്യ അഖിലയുടെ ചിത്രം മോർഫ് ചെയ്ത് യുവാവിൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചത്. ഇതിൽ മാനസിക വിഷമം നേരിട്ടാണ് യുവാവ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു ദമ്പതികൾ വിവാഹിതരായത്.

മത്സ്യബന്ധനമായിരുന്നു ഇവരുടെ ഉപജീവനമാർ​ഗം. കാലവസ്ഥ പ്രതികൂലമായതോടെ കുറച്ച് മാസം നരേന്ദ്രയ്ക്ക് ജോലിക്ക് പോകാനായില്ല. ഈ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടർന്നാണ് നരേന്ദ്ര ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്ന് 2000 രൂപ വായ്പയെടുത്തത്. ആഴ്ചകൾക്കുള്ളിൽ തന്നെ ആപ്പ് ഏജൻ്റുമാർ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാര്യ അഖിലയുടെ ചിത്രം മോർഫ് ചെയ്ത് നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു. തുക തിരിച്ചടക്കാമെന്ന് അറിയിച്ചെങ്കിലും ഭീഷണി തുടരുകയായിരുന്നു. ഭീമമായ പലിശ ആവശ്യപ്പെട്ടുകൊണ്ട് ഏജൻ്റുമാർ പീഡനവും തുടർന്നു.

ഈ ആഴ്ച ആന്ധ്രാപ്രദേശിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാൽ ജില്ലയിൽ ലോൺ ആപ്പ് ഏജൻ്റുമാരുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Higlights: Hyderabad Loan App Hasrassment man died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us