ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിയിലെ ഏറ്റവും താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റ് നിലകളിലേക്ക് തീപ്പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
രോഗികളെ മാറ്റുന്നതിന് ഏകദേശം 50 ആംബുലന്‍സുകളെ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി 30ഓളം രോഗികളെ ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: 7 dead in TamilNadu hospital under fire