മസ്ജിദുകള്‍ക്കടിയില്‍ ക്ഷേത്രങ്ങള്‍ തിരയുന്നവര്‍ രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നില്ല: അഖിലേഷ് യാദവ്

'ഭരിക്കുന്ന സര്‍ക്കാരിന്റെ തീരുമാനങ്ങളാല്‍ രാജ്യത്തെ അസമത്വം വര്‍ധിച്ചുവരികയാണ്'

dot image

ന്യൂഡല്‍ഹി: മസ്ജിദുകള്‍ക്കടിയില്‍ ക്ഷേത്രങ്ങള്‍ തിരയുന്നവര്‍ രാജ്യത്ത് സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ നടക്കുന്ന സര്‍വേ കഴിഞ്ഞ ദിവസം സുപ്രീം കോടതി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം.

'ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. എന്നാല്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ തീരുമാനങ്ങളാല്‍ രാജ്യത്തെ അസമത്വം വര്‍ധിച്ചുവരികയാണ്. മതേതരത്വം ശക്തിപ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

ബിജെപി രാജ്യത്തെ വോട്ടര്‍മാരെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ പല വോട്ടര്‍മാരേയും പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചില ആവശ്യങ്ങള്‍ നടത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Akhilesh Yadav says those who search for temples under mosques don't need peace in the country

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us