പുഷ്പ കാണാൻ അല്ലു വരുന്നതിന് മുന്നോടിയായി പോലീസില്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു; തിയേറ്ററിന്‍റെ കത്ത് പുറത്ത്

ഡിസംബർ രണ്ടിനാണ് തിയേറ്റർ ഉടമകൾ പൊലീസിന് അപേക്ഷ നൽകിയിരിക്കുന്നത്.

dot image

പുഷ്പ2 വിന്‍റെ റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും യുവതിക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. അല്ലു അർജുന്‍ തിയേറ്ററിൽ എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിയേറ്റർ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തത്.

എന്നാൽ പുഷ്പ 2 റിലീസിന് മുന്നോടിയായി തിയേറ്ററിന് പുറത്ത് സുരക്ഷാ ആവശ്യപ്പെട്ടു കൊണ്ട് തിയേറ്റർ ഉടമ നൽകിയ അപേക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്തുവന്നിട്ടുണ്ട്.

താരങ്ങൾ ചിത്രം കാണാൻ തിയേറ്ററിൽ എത്താൻ സാധ്യത ഉണ്ട്. ഡിസംബർ നാലിന് തിയേറ്ററിന് ചുറ്റും ആളുകൂടാനും സാധ്യത ഉണ്ട്, ഇത് നിയന്ത്രിക്കാനായി പോലീസ് സഹായം ആവശ്യപ്പെടുന്നു എന്ന് കാണിച്ചാണ് സന്ധ്യാ തിയേറ്റർ ഉടമ പൊലീസിന് കത്ത് നൽകിയിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് തിയേറ്റർ ഉടമ പൊലീസിന് അപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം, ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പിന്നീട് കനത്ത സുരക്ഷയിലാണ് നടനെ വൈദ്യപരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയില്‍ കൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ കോടതിയില്‍ ഹാജരാക്കി. നിലവില്‍ നടനെ റിമാ‍ന്‍ഡ് ചെയ്തിരിക്കുകയാണ്.

അതിനിടെ, കേസില്‍ അല്ലു അര്‍ജുന്റെ ബോഡിഗാര്‍ഡ് സന്തോഷിനെയും പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.

അല്ലു അര്‍ജുനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പൊലീസിനോട് അല്ലു അർജുൻ ഒരുതരത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്ന് അല്ലു പറയുന്നുണ്ട്. തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സമയം പോലും പൊലീസ് തന്നില്ലെന്നും വീഡിയോയിൽ അല്ലു പറയുന്നത് കാണാം.

Content Highlights: Before Allu came to meet Pushpa, theater asked the police for security

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us