കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

ഡ്രോൺ പ്രതാപിനെതിരെ തുംകൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

dot image

ബെഗളൂരു: കർണാടകയിലെ ഒരു ഫാമിലെ കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ച ബിഗ്‌ബോസ് താരം അറസ്റ്റിൽ. കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥി ഡ്രോൺ പ്രതാപ് ആണ് അറസ്റ്റിലായത്. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.

ഡ്രോൺ പ്രതാപിനെതിരെ തുംകൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു കൂട്ടാളികളും കേസിൽ പ്രതികളാണ്. ബിഗ് ബോസ് കന്നഡ സീസൺ 10 ൻ്റെ റണ്ണറപ്പായിരുന്നു ഡ്രോൺ പ്രതാപ്. ഒരു ശാസ്ത്ര പരീക്ഷണത്തിൻ്റെ ഭാഗമായാണ് ഇയാൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വിവരം.

സോഡിയം ലോഹം ഉൾപ്പെടെയുള്ള രാസവസ്തുക്കൾ വെള്ളത്തിൽ ചേർത്താണ് സ്ഫോടനം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ജനരോഷത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കുകയും ഡ്രോൺ പ്രതാപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടകവസ്തു നിയന്ത്രണ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

Content Highlights: Former Bigg Boss Contestant Drone Prathap Arrested For Viral 'Sodium Explosion' Experiment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us