ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ആക്രമിക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 86 ഇന്ത്യന്‍ പൗരന്മാരാണ് വിദേശരാജ്യങ്ങളില്‍ വെച്ച് ഒരു വര്‍ഷത്തിനിടെ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത്.
യുഎസിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 10 വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പൈന്‍സിലും കണക്കുകളില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
2021ല്‍ ഇത് 29, 2022ല്‍ 57 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വമേധയാ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും മന്ത്രാലയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ലോകത്തിന്റെ ഏത് കോണിലും ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlight: Ministry of external affair's report says more indian citizens are being attacked in other countries