5 വർഷം, പൊലിഞ്ഞത് 7.77 ലക്ഷം പേരുടെ ജീവൻ: രാജ്യത്ത് റോഡപകട മരണത്തിൽ ഒന്നാമത് യു പി

കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കൃത്യം 7,77,423 പേരാണ് റോഡപകടത്തിൽ മരിച്ചത്.

dot image

കൊച്ചി: രാജ്യത്ത് 5 വർഷത്തിനിടയിൽ റോഡപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 7.77 ലക്ഷമെന്ന് കണക്കുകൾ. 2018 മുതൽ 2022 വരെയുള്ള റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കൃത്യം 7,77,423 പേരാണ് റോഡപകടത്തിൽ മരിച്ചത്. ഇത്തരത്തിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തിലുള്ള സംസ്ഥാനം ഉത്തർ പ്രദേശാണ്. 1,08,882 പേരാണ് റോഡപകടത്തിൽ ഉത്തർ പ്രദേശിൽ മരിച്ചത്. അതേസമയം, രണ്ടാം സ്ഥാനം തമിഴ്നാടിനാണ്. 84,316 പേരാണ് തമിഴ്നാട്ടിൽ റോഡപകടത്തിൽ മരിച്ചത്. പട്ടകയിൽ 16-ാം സ്ഥാനമാണ് കേരളത്തിന്. 19,468 റോഡപകട മരണങ്ങളാണ് കേരളത്തിൽ 5 വർഷത്തിനിടയിൽ ഉണ്ടായത്.

ഏറ്റവും കൂടുതൽ റോഡപകട മരണം നടന്ന ആദ്യ 10 സംസ്ഥാനങ്ങൾ

1 ഉത്തര്‍ പ്രദേശ്- 1,08,882
2 തമിഴ്‌നാട്- 84,316
3 മഹാരാഷ്ട്ര- 66,370
4 മധ്യപ്രദേശ്-58,580
5 കര്‍ണാടക- 53,448
6 രാജസ്ഥാന്‍- 51,280
7 ആന്ധ്രപ്രദേശ്- 39,058
8 ബിഹാര്‍- 36,191
9 തെലങ്കാന- 35,565
10 ഗുജറാത്ത്- 36,626

contact highlight- 5 years, 7.77 lakh lives lost: UP tops country in road accident deaths

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us