
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.
96 വയസുള്ള അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ന്യൂറോളജി ഡിപ്പാർട്മെന്റിലെ ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്.
Content Highlights: LK Advani Hospitalised