മംഗളൂരു: മൂന്ന് പതിറ്റാണ്ടോളം ബിജെപിയുടെ തട്ടകമായിരുന്ന ഉഡുപ്പിയിലെ ഗംഗോളി പഞ്ചായത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കി കോണ്‍ഗ്രസും എസ്ഡിപിഐയും. ബിജെപി ഭരിച്ചിരുന്ന മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികളാണ് വന്‍ വിജയം നേടിയത്. എട്ട് വാര്‍ഡുകളിലായി 33 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 12, എസ്ഡിപിഐ-7 എന്നിങ്ങനെ സീറ്റുകള്‍ സ്വന്തമാക്കി. രണ്ട് സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ 14 സീറ്റാണ് ബിജെപി നേടിയത്.
കര്‍ണാടകയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരം പാര്‍ട്ടി ചിഹ്നങ്ങളില്‍ അല്ലെങ്കിലും പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ജനവിധി തേടുന്നത്. പരസ്പര ധാരണയിലെത്തിയ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിടത്ത് എസ്ഡിപിഐയും തിരിച്ചും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
ഡിസംബര്‍ പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മിനി സൗധയിലെ താലൂക്ക് ഓഫീസില്‍ വെച്ചായിരുന്നു വോട്ടെണ്ണല്‍.
Content Highlight: Congress secures victory in BJP stronghold Gangolli gram panchayat elections