ഭര്‍തൃസഹോദരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കൊന്ന് കഷണങ്ങളാക്കി തള്ളി

പലപ്പോഴായി പ്രതി യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്

dot image

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊന്ന് കഷണങ്ങളാക്കി തള്ളി ഭര്‍തൃസഹോദരന്‍. ആദ്യം യുവതിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന പ്രതി പിന്നീട് മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരന്‍ അതീഉര്‍റഹ്‌മാന്‍ ലഷ്‌കറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ പാര്‍ക്കിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും യുവതിയുടെ തല ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞായിരുന്നു യുവതി താമസിച്ചിരുന്നത്. നിര്‍മാണജോലിക്ക് പോയി വരികയായിരുന്നു യുവതി. ഇതിനിടെ പലപ്പോഴായും പ്രതി യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഫോണ്‍ വിളിച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചതോടെ യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തുവെച്ചു. ഇതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലം പ്രയോഗിച്ച് എത്തിച്ച പ്രതി ആക്രമിക്കുകയും തല വെട്ടി മാറ്റുകയുമായിരുന്നു. പിന്നാലെ മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Kolkata Woman Beheaded, Chopped Into 3 Pieces For Rejecting Brother-In-Law

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us