മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിമാരായി ചുമതലയേറ്റവരുടെ പ്രവർത്തനങ്ങളും മറ്റും കൃത്യമായി വിലയിരുത്തുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ടര വർഷം കൂടുമ്പോൾ പ്രവർത്തനം വിലയിരുത്തുമെന്നും, നന്നായി പ്രവർത്തിക്കുന്നവർക്ക് മാത്രമേ തുടരാൻ കഴിയൂ എന്നും ഏക്നാഥ് ഷിൻഡെയും അജിത് പവാറും അവരവരുടെ പാർട്ടി മന്ത്രിമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെയാണ് മഹാരാഷ്ട്രയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റത്. 39 എംഎൽഎമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽ നിന്ന് 19 പേർ, ശിവസേനയിൽ നിന്ന് പതിനൊന്ന്, എൻസിപിയിൽ നിന്ന് ഒമ്പത് എംഎൽഎമാരാണ് മന്ത്രിമാരായത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നത് ഭരണപക്ഷത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വൈകാനുള്ള കാരണങ്ങളിലൊന്ന്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫഡ്നാവിസും അജിത് പവാറും ഡല്‍ഹിയിലേക്ക് പോയപ്പോഴും ഷിന്‍ഡെ വിട്ടുനിന്നിരുന്നു.
Content Highlights: Fadnavis gives hints at performance review of ministers