ശ്രീവില്ലിപ്പുത്തൂർ : ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു.
இளையராஜாவை அர்த்த மண்டபத்திலிருந்து வெளியேற்றிய ஜீயர்கள்..
— Kumaran Karuppiah (@2kkumaran) December 16, 2024
இப்போல்லாம் யாரு சார் ஜாதி பாக்குறான்னு சொன்னவனுக எல்லாம் இதுக்கு என்ன சொல்லப்போறீங்க??
யாரு கோவில்ல யாரு நாட்டாமை பண்றது?? #Ilayaraja pic.twitter.com/B4330PsT2J
இசைஞானி இளையராஜா ஶ்ரீவில்லிபுத்தூரில் #ilaiyaraaja #Ilayaraja#Divyapasuram#AndalTemple pic.twitter.com/Kmu01Y82Bg
— Sanjeevi Kumar S (@SSanjeeviK) December 15, 2024
ஸ்ரீவில்லிபுத்தூர் ஆண்டாள் கோயில் கருவறைக்குள் நுழைந்த இளையராஜா தடுத்து நிறுத்தம்#srivilliputhur #andaltemple #ilayaraja #virudhunagarnews #kumudamnews pic.twitter.com/GEDe0y8IyN
— KumudamNews (@kumudamNews24x7) December 16, 2024
പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, മറ്റൊരു ചടങ്ങില്‍ വെച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ പ്രതികരിച്ചിട്ടില്ല.
Content Highlights: Ilayaraja entered temple sreekovilil and brought back down by the temple officials, the video is going viral