ചണ്ഡീഗഡ്: 2006ല്‍ ഭാര്യയ്‌ക്കെതിരെ കര്‍ഷകനായ ഭര്‍ത്താവ് നല്‍കിയ വിവാഹമോചനക്കേസില്‍ തീര്‍പ്പ്. 18 വര്‍ഷത്തെ നിയമയുദ്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയത് 70കാരനായ കര്‍ഷകനാണ്. ഹരിയാണയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം നടന്നത്. സുഭാഷ് ചന്ദ്, സന്തോഷ് കുമാരി എന്നിവരാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
1980 ആഗസ്ത് 27നായിരുന്നു സുഭാഷ് ചന്ദിന്റെയും സന്തോഷ് കുമാരിയുടെയും വിവാഹം. നാലുമക്കളില്‍ ഒരാള്‍ മരണമടഞ്ഞു. 2006ലാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. സന്തോഷ് കുമാരി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുഭാഷ് ചന്ദ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു.
ഈ പരാതി 2013ല്‍ കര്‍ണാല്‍ കുടുംബ കോടതി തള്ളി. തുടര്‍ന്ന് സുഭാഷ് ചന്ദ് പഞ്ചാബ്. ഹരിയാന ഹൈക്കോടതികളെ സമീപിച്ചു. പിന്നീട് 2024വരെ കേസ് നീണ്ടുപോകുകയായിരുന്നു.
3.1 കോടി രൂപയാണ് സുഭാഷ് ചന്ദിന് നഷ്ടപരിഹാരമായി സന്തോഷ് കുമാരിക്ക് നല്‍കേണ്ടി വന്നത്. ഇതിനായി തന്റെ പേരിലുള്ള സ്ഥലവും വിളകളുമെല്ലാം കര്‍ഷകനായ ഇദ്ദേഹം വിറ്റു. 2.16 കോടി ഡിമാന്റ് ഡ്രാഫ്റ്റായും വിളകള്‍ വിറ്റതിലൂടെ ലഭിച്ച 50 ലക്ഷം രൂപ പണമായും 40 ലക്ഷം രൂപ സ്വര്‍ണം, വെള്ളി ആഭരണങ്ങളുമായാണ് സുഭാഷ് ചന്ദ് നല്‍കിയത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററാണ് വിവാഹമോചന കരാറിന് മധ്യസ്ഥത വഹിച്ചത്. സുഭാഷ് ചന്ദിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭൂസ്വത്തില്‍ ഭാവിയില്‍ അവകാശവാദങ്ങളൊന്നും ഉണ്ടാകില്ലെന്നും കരാറില്‍ ഉറപ്പാക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഭാര്യയും മക്കളും ചന്ദിന്റെ സ്വത്തിന്റെ എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചു. പരസ്പരമുള്ള തീരുമാനം അംഗീകരിച്ച കോടതി കഴിഞ്ഞയാഴ്ച വിവാഹമോചനത്തിന് അന്തിമരൂപം നല്‍കി. ജസ്റ്റിസുമാരായ സുധീര്‍ സിംഗ്, ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഈ കരാര്‍ സാധൂകരിക്കുകയും വിവാദം ഔദ്യോഗികമായി വേര്‍പ്പെടുത്തുകയും ചെയ്തു. ജസ്റ്റിസുമാരായ സുധീര്‍ സിംഗ്, ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഈ കരാര്‍ സാധൂകരിക്കുകയും വിവാഹം ഔദ്യോഗികമായി വേര്‍പ്പെടുത്തുകയും ചെയ്തു.
Content Highlights: Judgment in a divorce case filed by a farmer husband against his wife