![search icon](https://www.reporterlive.com/assets/images/icons/search.png)
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നടന്നതിൽ വെച്ചുള്ള ഏറ്റവും വലിയ ലഹരി വേട്ടയിലൂടെ ലഹരി കടത്തിലെ മുഖ്യകണ്ണിയെ പിടികൂടി പൊലീസ്. 24 കോടിയുടെ എംഡിഎംഎയുമായാണ് നൈജീരിയന്‍ വനിതയെ പൊലീസ് പിടികൂടിയത്. ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയാണ് പിടികൂടിയതെന്നും മുംബൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ഇവർ ബെംഗളൂരുവിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. 2 കിലോ എംഡിഎംഎയാണ് യുവതിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.
ബെംഗളൂരുവിലെ കെആര്‍ പുരത്തിന് സമീപം ടി സി പാളിയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിങ് നഗരത്തിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിലാണ് നൈജീരിയൻ യുവതി പിടിയിലായത്. സോപ്പുപെട്ടികളിലും മത്സ്യലോറികളിലും ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്തിയിരുന്നതെന്നും മൊബൈല്‍ ടവര്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാനായി ഇവർ പല മൊബൈല്‍ ഫോണുകളിലായി 70-ഓളം സിംകാര്‍ഡുകൾ ഉപയോഗിച്ച് വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കമ്മനഹള്ളി പോലെയുള്ള നോര്‍ത്ത് ബെംഗളൂരുവിലെ ചില മേഖലകളിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന ഇവിടങ്ങലിൽ കടുപ്പിച്ചത്. അതേസമയം യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ആരാണ് എന്നതടക്കമുള്ള വിവരങ്ങൾ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പൊലീസ് അറിയിച്ചു.
Content highlight- A Nigerian woman who is the main link of a drug trafficking gang was caught with 24 crores worth of MDMA