'അല്ലുവും രശ്‌മികയും ഷോയിൽ പങ്കെടുക്കരുത്'; മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല, തെളിവ് പുറത്തു വിട്ട് പൊലീസ്

താരങ്ങൾ പങ്കെടുത്താൽ അമിത തിരക്കുണ്ടാകുമെന്ന് സന്ധ്യ തിയേറ്ററിനു കത്തിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു

dot image

ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ അല്ലു അർജുനെതിരെയും സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെതിരെയും തെളിവ് പുറത്തു വിട്ട് പൊലീസ്. ബെനിഫിറ്റ് ഷോയിൽ നടൻ അല്ലു അർജുൻ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി തിയേറ്റർ മാനേജ്‌മെന്റിന് നൽകിയ കത്താണ് ചികട്പള്ളി പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഡിസംബർ നാലിന് നടന്ന ബെനിഫിറ്റ് ഷോയിൽ അല്ലു അർജുനും രശ്‌മിക മന്ദാനയും പങ്കെടുത്താൽ അമിത തിരക്കുണ്ടാകുമെന്ന് സന്ധ്യ തിയേറ്ററിനു മുന്നറിയിപ്പ് നൽകുകയാണ് കത്തിലൂടെ പൊലീസ്.

ആരാധകരെയും ആൾക്കൂട്ടത്തെയും നിയന്ത്രിക്കാൻ കഴിയില്ലത്തതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

സന്ധ്യ70എംഎം, സന്ധ്യ 35എംഎം എന്നീ തിയേറ്ററുകൾ ഒരേ കോംബൗണ്ടിലാണ് സഥിതി ചെയ്യുന്നത്. ഇരു തിയേറ്ററുകളിലേക്കും കയറുവാനായി ഒറ്റ പ്രവേശന കവാടം മാത്രമേയുള്ളൂ. അല്ലു അർജുൻ ബെനിഫിറ്റ് ഷോ കാണാൻ എത്തുന്നത് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന വാദം പൊളിക്കാൻ തിയേറ്റർ മാനേജ്മെന്റ് കഴിഞ്ഞ ദിവസം കത്ത് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചികട്പള്ളി പൊലീസിന്റെ പ്രതിരോധം.

യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ജയിൽ മോചിതനായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി സന്ധ്യ തീയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Content Highlights: Police released evidence against Allu Arjun and Sandhya Theater management

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us