![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി: സംഗീത വേദികളിൽ 10 രൂപയുടെ വെള്ളം സൊമാറ്റോ നൂറ് രൂപയ്ക്ക് വിൽക്കുന്നുവെന്ന ആരോപണവുമായി ഹൈദരാബാദ് സ്വദേശിയായ ടെക്കി. 'ആരും സ്വന്തം കുപ്പികൾ കൊണ്ടുവരാൻ അനുവദിക്കാത്ത സംഗീത വേദികളിൽ 10 രൂപയുടെ വാട്ടർ ബോട്ടിലുകൾ 100 രൂപയ്ക്ക് വിൽക്കാൻ @zomato-യ്ക്ക് എങ്ങനെയാണ് അനുമതി ലഭിക്കുന്നത്?' എന്നായിരുന്നു ടെക്കി തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
പോസ്റ്റിനൊപ്പം താൻ വാങ്ങിയ വെള്ളത്തിൻ്റെ ബില്ലും വിവരങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. ഇത്തരം വേദികളിൽ ടിക്കറ്റ് നിരക്ക് തന്നെ കൂടുതലായിരിക്കുമെന്നും അപ്പോൾ ഇതുപോലെയുള്ള കൊള്ള ലാഭം വാങ്ങരുതെന്നും പലരും അഭിപ്രായപ്പെട്ടു.
അതേസമയം, പോസ്റ്റിന് പിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്ത് എത്തിയിരുന്നു. അനുഭവത്തിൽ ഖേദിക്കുന്നുവന്നും തങ്ങൾ പങ്കാളികൾ മാത്രമാണെന്നും പരിപാടിയുടെ സംഘാടകരല്ലെന്നും സൊമാറ്റോ പ്രതികരിച്ചു.
“ഹായ് പല്ലബ്, നിങ്ങളുടെ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇവൻ്റ് ഓർഗനൈസർമാരല്ലായിരുന്നു, ടിക്കറ്റിംഗ് പങ്കാളിയായിരുന്നെങ്കിലും നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങളുടെ സ്വന്തം ഇവൻ്റുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പാക്കുമെന്നും സൊമാറ്റോ പറഞ്ഞു. ഇതിന് പിന്നാലെ പരിപാടി സംഘടിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി ടെക്കി വീണ്ടും രംഗത്ത് വന്നു.
"ഇവൻ്റ് സംഘാടകരായ @EvaLivein, ടാഗ് ചെയ്യുന്നു, അവർക്ക് 10 രൂപ ബോട്ടിലുകൾ 100 രൂപയ്ക്ക് വിൽക്കാൻ കഴിയും" എന്ന് ടെക്കിയുടെ മറ്റൊരു പോസ്റ്റിൽ പറയുന്നു. സംഘാടകരുടെ പേര് പുറത്ത് വന്നതോടെ പലരും ഇത് മോഷണ തുല്യമാണെന്നും തെറ്റായ പ്രവണതയാണെന്നും ചൂണ്ടികാട്ടി സംഘാടകർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Content highlight- 10 rupees water sold for 100 rupees, techie blames Zomato, apologizes to Zomato