ബംഗ്ലാദേശിൽ ഓടുന്ന ട്രെയിന് മുകളിലിരുന്ന് വീഡിയോ എടുത്ത് ഇന്ത്യൻ വ്ളോഗർ; വിമർശിച്ച് സോഷ്യൽ മീഡിയ

രാഹുലിൻ്റെ വീഡിയോ കണ്ടൻ്റ് ക്രീയേഷന് സ്വീകരിക്കുന്ന അപകടകരമായ മാർ​ഗ്ഗങ്ങളെ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്

dot image

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് യാത്ര ചെയ്ത ഇന്ത്യൻ വ്ലോ​ഗർക്ക് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം.'‘rahul_baba_ki_masti_’ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന രാഹുൽ ​ഗുപ്തയെന്ന ഇന്ത്യൻ വ്ലോ​ഗറാണ് അപകടകരമായ അതിസാഹസിക വീഡിയോ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിന് മുകളിൽ കിടന്നു കൊണ്ടാണ് രാഹുൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ചെയ്യുന്നത് അപകടകരമാണെന്നും ഇതുപോലുള്ള പരീക്ഷണത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും രാഹുൽ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.

ട്രാക്കിലൂടെ അതിവേഗം പായുന്ന ട്രെയിനിന് മുകളിൽ രാഹുൽ ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 'ഞാൻ ബംഗ്ലാദേശിലെ ഒരു ട്രെയിനിൻ്റെ മുകളിലിരുന്ന് യാത്ര ചെയ്യുകയാണ്. നിങ്ങൾ ഇതിന് ശ്രമിക്കരുത്. ഒരുപാട് റിസ്‌ക് എടുത്താണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്' എന്ന് രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും പരി​ഗണിക്കാതെ രാ​ഹുലിൻ്റെ വീഡിയോയ്ക്കെതിരെ വലിയ പ്രതിഷേധവും വിമർശവുമാണ് ഉയരുന്നത്. രാഹുൽ ​ഗുപ്തയുടെ വീഡിയോ ഇതിനകം 20 ലക്ഷത്തോളം ആളുകളാണ് സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്.

ഇത്തരത്തിലൊരു ഉള്ളടക്കം ഉണ്ടാക്കുന്നതിനായി രാ​ഹുൽ ഗുപ്ത തൻ്റെ ജീവൻ അപകടത്തിലാക്കിയെന്ന കമൻ്റ് വീഡിയോയ്ക്ക് താഴെ നിരവധി ഉപയോക്താക്കളാണ് കുറിച്ചിരിക്കുന്നത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാണ് ചില ഉപയോക്താക്കളുടെ ആവശ്യം. “ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് ആ തൊഴിലില്ലാത്ത സുഹൃത്ത്” എന്നായിരുന്നു ഉപയോക്താവിൻ്റെ പരിഹാസം. വീഡിയോ അശ്രദ്ധവും നിരുത്തരവാദപരവുമാണെന്ന് മറ്റുചിലർ ഫ്ലാഗ് ചെയ്തത്.

ട്രെയിനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രധാനമായും പോസ്റ്റ് ചെയ്യുന്ന രാഹുൽ ഗുപ്തയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 29,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 'ഐ ലവ് ഇന്ത്യൻ റെയിൽവേ' എന്നാണ് രാഹുൽ ബയോയിൽ കുറിച്ചിരിക്കുന്നത്.

രാഹുലിൻ്റെ വീഡിയോ കണ്ടൻ്റ് ക്രീയേഷന് സ്വീകരിക്കുന്ന അപകടകരമായ മാർ​ഗ്ഗങ്ങളെ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇത്തരം അപകടകരമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ മഹത്വവൽക്കരിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ വേണമെന്നാണ് വിമർശകരുടെ പ്രധാന ആവശ്യം.

Content Highlights: Indian vlogger travels on top of moving train in Bangladesh to record video, slammed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us