ഗഗൻയാൻ്റെ റേഡിയോ ഉപകരണങ്ങളുടെ സ്യൂട്ട്കേസ് സൈസിലുള്ള മോഡൽ തയ്യാർ; ഇനി പരിശോധനയ്ക്ക് യൂറോപ്പിലേക്ക്

ദൗത്യത്തിൻ്റെ ട്രാക്കിങ്, നിരീക്ഷണം, കമാൻഡിം​ഗ് എന്നീ സേവനങ്ങൾ നൽകികൊണ്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി ദൗത്യത്തിൽ ഉടനീളം പ്രധാന പങ്ക് വഹിക്കുന്നു

dot image

ന്യൂഡൽഹി: മനുഷ്യരെ ബഹിരാകാശത്തിൽ എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന് പുതിയ കാൽവെപ്പ്. ബഹിരാകാശ പേടകത്തിൻ്റെ റേഡിയോ ഉപകരണങ്ങളുടെ സ്യൂട്ട്കേസ് വലുപ്പത്തിലുള്ള മോഡൽ ജർമ്മനിയിലെ യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെൻ്ററിലേക്ക് പരീക്ഷണത്തിന് അയക്കാൻ സജ്ജമായി കഴിഞ്ഞു. ഗഗൻയാനിൻ്റെ റേഡിയോ ട്രാൻസ്‌മിറ്ററിനും റിസീവറിന് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ (ESA) ആൻ്റിനയുമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്രൗണ്ട് സെഗ്‌മെൻ്റ് റഫറൻസ് ഫെസിലിറ്റിയിൽ നടത്തുന്ന പരിശോധന സഹായിക്കും.

ദൗത്യത്തിൻ്റെ ട്രാക്കിങ്, നിരീക്ഷണം, കമാൻഡിം​ഗ് എന്നീ സേവനങ്ങൾ നൽകികൊണ്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി ദൗത്യത്തിൽ ഉടനീളം പ്രധാന പങ്ക് വഹിക്കുന്നു. ഐഎസ്ആർഒയും ഇഎസ്എയും തമ്മിലുള്ള ഈ സഹകരണത്തിന് നീണ്ടൊരു ചരിത്രമുണ്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ആദിത്യ-എൽ1 സോളാർ ഒബ്സർവേറ്ററി പദ്ധതി എന്നിവക്കും ഇഎസ്എയുടെ പിന്തുണയും ലഭിക്കും.

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗൻയാൻ. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം.
2025-ലാകും ഗഗൻയാൻ ദൗത്യം. ഭൂമിയിൽനിന്ന് ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്ന നിലയിലാണ് ഗഗൻയാൻ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്.

content highlight- .Isro sending suitcase-sized model of Gaganyaan's radio equipment toESA

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us