ബെംഗളൂരു: ക്യാഷ് ഹണ്ട് നടത്തിയ യൂ ട്യൂബര്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. മല്‍കജ്ഗിരി ജില്ലയിലെ മേദ്ചലില്‍ ദേശീയ പാതയില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് ചന്ദു എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. ഇരുപതിനായിരം രൂപയുടെ കറന്‍സികള്‍ കുറ്റിക്കാട്ടില്‍ എറിഞ്ഞു കണ്ടെടുക്കാന്‍ ഇന്‍സ്റ്റഗ്രാം റീലിലൂടെ ആവശ്യപ്പെടുകയായിരുന്നു.
ചന്ദു റോക്‌സ് സീറോ സീറോ ത്രീ എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. മല്‍കജ്ഗിരിയിലൂടെ കടന്നു പോകുന്ന ഹൈദ്രബാദ് ഔട്ട് റിംഗ് റോഡ് ദേശീയ പാതയിലായിരുന്നു വീഡിയോ ചിത്രീകരണം. ദേശീയ പാത നിയമത്തിലെ 8( ബി)
ബിഎന്‍ എസ് 125, 292 വകുപ്പുകള്‍ ചുമത്തിയാണ് ചന്ദുവിനെതിരെ പൊലീസ് കേസെടുത്തത്.
Content Highlights: Telangana Police has registered a case against a YouTuber who conducted a cash hunt