ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ 2020 മുതൽ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുത്തിരുന്നു.
Content Highlights: Umar Khalid gets 7-day bail in 2020 Delhi riots case