നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി; യാത്രാ ബോട്ടിൽ അളവിലധികം ആളെന്ന് സംശയം; മുംബൈ അപകടത്തിന്റെ ദൃശ്യം പുറത്ത്

മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിന്റെ വ്യാപ്തി ഭീകരം

dot image

മുംബൈ: മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിന്റെ വ്യാപ്തി ഭീകരം. നിയന്ത്രണം തെറ്റി വന്ന നേവിയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. ജീവനക്കാർ അടക്കം ബോട്ടിൽ 110 ലധികം പേർ യാത്ര ചെയ്തതായാണ് റിപ്പോർട്ടുകൾ. അനുവദനീയമായ അളവിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നിയന്ത്രണം വിട്ടുവരുന്ന സ്പീഡ് ബോട്ടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ നേവിയുടെ സ്പീഡ് ബോട്ട് നീൽകമൽ എന്ന ബോട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പതിമൂന്ന് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 101 പേരെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്.

മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി അഞ്ചുലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നേവി കൃത്യമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

Content Highlights: Video of Speed boat ramming into passenger boat at mumbai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us