കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്

dot image

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

“ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 19 ന്, കുൽഗാമിലെ കാദറിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. തുടർന്ന് ഭീകരർ വെടിവയ്പ്പ് നടത്തി. തുടർന്ന് സൈനികർ തിരിച്ചടിച്ചു,” ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് എക്‌സിൽ കുറിച്ചു.

Content Highlights: 5 terrorists killed in encounter with security forces in J&K's Kulgam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us