'അംബേദ്കറുടെ ആശയങ്ങളാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത്'; അമിത്ഷായുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കമല്‍

'അംബേദ്കറുടെ ആശയങ്ങളാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത്'

dot image

അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. 'അംബേദ്കറുടെ ആശയങ്ങളാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തിയത്. അംബേദ്കര്‍ സാമൂഹിക അനീതിയുടെ അതിര്‍വരമ്പ് ഭേദിച്ചു, അംബേദ്കറിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും സാമൂഹ്യ നീതിക്കായി പോരാടുകയും ചെയ്യുന്ന ആര്‍ക്കും അദ്ദേഹത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല പാര്‍ലമെന്റില്‍ നടക്കേണ്ടത് അംബേദ്കര്‍ ആശയങ്ങളുടെ അര്‍ത്ഥവത്തായ ചര്‍ച്ച'- കമല്‍ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം അഴിച്ചുവിട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചിരുന്നു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു. ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോയ സര്‍ക്കാരാണ് ബിജെപിയുടേതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയേയും അംബേദ്കറേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് ആണ്. സത്യം അസത്യം കൊണ്ട് മൂടി കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിവാദ വിഷയത്തില്‍ അമിത് ഷാ പ്രതികരിച്ചത്.

Content Highlights: Amit Shah's anti-Ambedkar remarks; Kamal Haasan with response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us