ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സംഘര്‍ഷത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി ഹേമന്ത് ജോഷി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസിന്റെ നടപടി. മുറിവേല്‍പിക്കല്‍, അപായപ്പെടുത്താന്‍ ശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അംബേദ്കറെച്ചൊല്ലി നടത്തുന്ന പ്രതിഷേധത്തിനിടെ സഭക്ക് അകത്തും പുറത്തും ഭരണപക്ഷ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇരുപക്ഷത്തെ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു.
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. പാര്‍ലമെന്റില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുല്‍ ഗാന്ധി പതിവ് വെള്ള ഷര്‍ട്ട് ഉപേക്ഷിച്ച് നീല ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നത്. ഇതേസമയം കോണ്‍ഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാര്‍ലമെന്റിന് മുന്‍പാകെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവര്‍ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് എംപിമാരും പരാതി നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Content Highlight: Case against Rahul Gandhi in Parliament conflict