
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Content Highlight: Huge fire in Salem thermal power plant Two workers died