തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം

dot image

ചെന്നൈ: തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു. വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം. 22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു. കെ വി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

പുലി ചാടി വീണ് കഴുത്തിൽ കടിക്കുകയൂം അഞ്ജലിയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോകുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ടെത്തിയ കർഷകർ കല്ലെടുത്തെറിഞ്ഞ് പുലിയെ ഓടിച്ച് അഞ്ജലിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴുത്തിലേറ്റ കടിയിൽ ചോര വാർന്ന് യുവതി തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വേലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കെ വി കുപ്പം പൊലീസ് കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട് - ആന്ധ്രാപ്രദേശ് അതിർത്തിയിലുള്ള വേലൂർ ജില്ലയിലെ കുപ്പത്തെ സംരക്ഷിത വനമേഖലയോട് ചേർന്നുളള ഗ്രാമമാണ് ദുർഗം. അൻപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുലിയുൾപ്പടെയുളള വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് പുലി മനുഷ്യനെ ആക്രമിക്കുന്നത്.

Content Highlights: woman was killed by a leopard in Tamil Nadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us