ഓഫീസിലെ ജീവനക്കാരിയുമായി ഭർത്താവിന് ബന്ധമുണ്ടോയെന്ന് സംശയം; ജീവനക്കാരിയെ ഭാര്യ കുത്തിക്കൊന്നു

ഓഫീസിലെ മറ്റൊരു സ്ത്രീക്കും പരിക്കു പറ്റിയതായി പൊലീസ് അറിയിച്ചു

dot image

മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽപൂരിൽ സംശയരോഗത്തെ തുടർന്ന് യുവതി ഭർത്താവിൻ്റെ ഓഫീസിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. യുവതിയുടെ ഭർത്താവ് ബ്രജേഷ് മിശ്ര നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന അനിക മിശ്ര (33)യാണ് കൊല്ലപ്പെട്ടത്.

ഓഫീസിലെ മറ്റൊരു സ്ത്രീക്കും പരിക്കു പറ്റിയതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച പ്രൊഫസർ കോളനിയിലാണ് കൊലപാതകം നടന്നത്.സംഭവത്തിൽ ശിഖ മിശ്രയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന് അനികയുമായി ബന്ധമുണ്ടെന്ന് ശിഖ സംശയിച്ചിരുന്നു. ശിഖ ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വെച്ച് അവളെ കണ്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.അവർ തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടാവുകയും തർക്കത്തിനിടെ ശിഖ അനികയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനിക മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച സത്‌ന റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: MP Woman Stabs Husband's Employee To Death Suspecting Affair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us