കാറിന് മുകളിലേക്ക് ലോറി വീണു; ആറ് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന ആറ് യാത്രക്കാരും മരിച്ചു

dot image

ബെംഗളൂരു: ബെംഗളൂരു റൂറലിലുണ്ടായ വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു. ബെംഗളൂരു - മുംബൈ ദേശീയ പാതയിൽ നെലമംഗലയിൽ വെച്ചായിരുന്നു അപകടം.

ചരക്ക് സാമഗ്രികൾ കയറ്റിയ കണ്ടെയ്‌നർ ലോറി സമാന്തരമായി യാത്ര ചെയ്ത കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽ കാർ അകപ്പെടുകയും പൂർണമായും തകർന്നു പോകുകയും ചെയ്തു. കാറിലുണ്ടായിരുന്ന ആറ് പേരും തൽക്ഷണം മരിക്കുകയായിരുന്നു.

വിജയപുര ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിനിരയായത്. അമിതമായി ഭാരം കയറ്റിയതാണ് ലോറി മറയാൻ കാരണമെന്നാണ് നിഗമനം. ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Content Highlights: 6 dead as lorry fell at car

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us