ചെന്നൈ: തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി. തമിഴ്നാട്ടിലാണ് സംഭവം.
മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് പെൺകുട്ടിയുടെ മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.
പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വഴിയിലിട്ട് ബാലഗുരുസ്വാമിയെ തല്ലി. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
Content Highlights: madurai assistant jailer beaten by woman