കുടുംബസമേതം ഉച്ചഭക്ഷണം കഴിച്ച് രാഹുലും പ്രിയങ്കയും; 'ചോലെ ബട്ടൂര ഗംഭീരം, പരീക്ഷിക്കണം'

ഇതിന്‍റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്

dot image

ന്യൂഡൽഹി: കുടുംബസമേതം ഉച്ചഭക്ഷണം കഴിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. ന്യൂഡൽഹിയിലെ ക്വാളിറ്റി റെസ്റ്ററൻ്റിൽ ഇരുവർക്കുമൊപ്പം സോണിയാ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിരായ വാദ്ര എന്നിവരുമുണ്ടായിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.

റസ്റ്ററൻ്റിലെ പ്രശസ്തമായ ചോലെ ബട്ടൂര പരീക്ഷിക്കണമെന്ന് രാഹുൽ ഇൻസ്റ്റ​ഗ്രാമിൽ കുറിക്കുകയും ചെയ്തു. ഡൽഹി ഐകോണിക് ക്വാളിറ്റി റെസ്റ്റോറൻ്റ് സന്ദർശിക്കുകയാണെങ്കിൽ അവിടുത്തെ ഉത്തരേന്ത്യൻ വിഭവമായ ചോലെ ബട്ടൂര ഉറപ്പായും പരീക്ഷിക്കണമെന്നാണ് രാഹുൽ കുറിച്ചത്. ഡൽഹിയിലെ പ്രശസ്തമായ റസ്റ്ററൻറാണ് ക്വാളിറ്റി റെസ്റ്ററൻ്റ്. രാഹുൽ ഗാന്ധി തൻ്റെ പോസ്റ്റിൽ പരാമർശിച്ച ഇവിടത്തെ ചോലെ ബട്ടൂരയും പ്രസിദ്ധമാണ്.

Content Highlights: Rahul Gandhi's Sunday family lunch & a food recommendation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us