ചെന്നൈ: കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ലോറി ഉടമയായ ചെല്ലദുരെ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു അന്വേഷണം.
അറസ്റ്റിലായ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ്. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയും കൂട്ടാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ എത്തിച്ചത്. ഈ രണ്ട് ആശുപത്രികൾക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. കേസിൽ ഇതുവരെ അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.
Content Highlights: The police arrested two more people, including a Malayali, in the Tirunelveli dumping incident