ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി കുടുംബം. 'എന്നെന്നും ഒരുമയില്‍, സ്‌നേഹത്തോടെ' എന്ന അടിക്കുറിപ്പോടെ സാക്കിറും ഭാര്യ അന്റോണിയ മിന്നെകോലയും മക്കളായ അനീസ ഖുറൈശി, ഇസബെല്ല ഖുറൈശി എന്നിവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രമാണ് കുടുംബം പോസ്റ്റ് ചെയ്തത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങില്‍ അദ്ദേഹത്തിന്റെ നൂറുക്കണക്കിന് ആരാധകര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.