ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി, കളയാന്‍ പുറത്തിറങ്ങി; പക്ഷെ തെരുവുനായ്ക്കള്‍ പാരയായി

ചാറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

dot image

ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തു(35)വിനെയാണ് അറസ്റ്റ് ചെയ്തത്.

ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം കഷണങ്ങളാക്കി മൂന്ന് ബാഗുകളിലായി നിറച്ചുവെച്ചു.

അതിന് ശേഷം മൃതദേഹം പുറത്തുതള്ളാനായിു ബാഗുകളെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മണം പിടിച്ചെത്തിയ തെരുവുനായകള്‍ മാരിമുത്തുവിനെ വളഞ്ഞു. ഇതേ സമയം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചാറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് മാരിമുത്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Content Highlights: A young man was arrested while killing his wife

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us